അങ്കമാലി: അർബുദ ബാധിതനായ യുവാവ് ചികിത്സാസഹായം തേടുന്നു. മൂക്കന്നൂർ എടത്തലശേരി നാരായണന്റേയും ലീലയുടേയും മകൻ നിഖിൽ (33) ആണ് പാൻക്രിയാസ് കാൻസറിനോടു പൊരുതുന്നത്. വടകരയിലെ ചെറിയ കമ്പനിയിലായിരുന്നു നിഖിലിന് ജോലി. ഇതിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു വീട്ടിലെ ചെലവുകൾ നടന്നിരുന്നത്. ഇപ്പോൾ ജോലിയും വരുമാനവും നിലച്ചു.
കിഡ്നി, ലിവർ എന്നിവയിലേക്കു അർബുദം പടരുന്നതിനുള്ള സാധ്യതയുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഏഴു ലക്ഷം രൂപയാണ് ആവശ്യം.
നിഖിലിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ മൂക്കന്നൂർ പഞ്ചായത്തംഗം ഗ്രേസി ചാക്കോ കൺവീനറായി നാട്ടുകാർ ചികിത്സാനിധി രൂപീകരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് മൂക്കന്നൂർ ശാഖയിലെ അക്കൗണ്ട് വിവരങ്ങൾ- അക്കൗണ്ട് നമ്പർ 40680101o89387, ഐ എഫ് എസ് സി - KLGBoo4o680. ഫോൺ 9946967250.
അർബുദത്തെ അതിജീവിക്കാൻ നിഖിലിനു സഹായം വേണം
12:11 AM Nov 26, 2022 | Deepika.com