കൊച്ചി: പങ്കാളിയെ കുത്തി പരിക്കേൽപ്പിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ. ആക്രിക്കച്ചവടക്കാരനായ മുരുകേശനാണ് കുത്തേറ്റത്. ചെന്നൈ സ്വദേശി രേഷ്മയെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കുറച്ചു നാളുകളായി ഇരുവരും പങ്കാളികളായി ജീവിക്കുകയായിരുന്നു. ഇതിനിടെ മുരുകേശന്റെ ഭാര്യ കൊച്ചിയിലെത്തി ഇവരുടെ ബന്ധം ചോദ്യം ചെയ്തു. ഇതിനു പിന്നാലെ വ്യാഴാഴ്ച രാത്രി സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ മുരുകേശനും രേഷ്മയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് രേഷ്മ തന്റെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുരുകേശനെ കുത്തുകയായിരുന്നു. മുരുകേശൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പങ്കാളിയെ കുത്തി പരിക്കേല്‍പ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ അറസ്റ്റിൽ
12:11 AM Nov 26, 2022 | Deepika.com