തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിലെ വലിയ വിളക്ക് നാളെ നടക്കും. രാവിലെ7.30 മുതൽ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ ശീവേലി. 12മുതൽ രഞ്ജിത്ത് തൃപ്പൂണിത്തുറ, 1.30 ന് കലാമണ്ഡലം നയനൻ, മൂന്നിന് കലാമണ്ഡലം പ്രഭാകരൻ എന്നിവരുടെ ഓട്ടൻതുള്ളൽ.
അഞ്ചിന് നെന്മാറ സഹോദരന്മാർ ഡോ. എൻ.ആർ. കണ്ണൻ, ഡോ.എൻ.ആർ ആനന്ദ് എന്നിവരുടെ സ്പെഷ്യൽ നാദസ്വരം. 7ന് നെന്മാറ ബ്രദേഴ്സിന്റെ സ്പെഷൽ നാദസ്വരം, വിളക്കിനെഴുന്നെള്ളിപ്പ്,
9ന് കുന്നക്കുടി ബാലമുരളി കൃഷ്ണയുടെ സംഗീതക്കച്ചേരി,12ന് എരൂർ ഭവാനീശ്വരി കഥകളിയോഗത്തിന്റ കഥകളി എന്നിവ നടക്കും. വൃശ്ചികോത്സവത്തിന്റെ തൃക്കേട്ട പുറപ്പാടിന് കാണിക്ക സമർപ്പണത്തിൽ ആദ്യ ദിനം കാണിക്കയായി കിട്ടിയത് 12,57,062 രൂപ. 59.500 ഗ്രാം സ്വർണവും 5.500 ഗ്രാം വെള്ളിയും ആറു വിദേശ കറൻസിയും 40 വിദേശ നാണയവും ലഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.
വൃശ്ചികോത്സവം: വലിയ വിളക്ക് നാളെ
12:11 AM Nov 26, 2022 | Deepika.com