പനങ്ങാട് കായലിലെ ചെളി നീക്കാൻ 50 ലക്ഷം അനുവദിക്കും: മന്ത്രി

12:11 AM Nov 26, 2022 | Deepika.com
മ​ര​ട്: പ​ന​ങ്ങാ​ട് ചേ​പ്പ​നം പ്ര​ദേ​ശ​ത്തെ വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ അ​ടി​ഞ്ഞു കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്തി​ര​മാ​യി 50 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​മെ​ന്ന് ജ​ല വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പ​ന​ങ്ങാ​ട് റോ​ട്ട​റി ജ​ലോ​ത്സ​വ​ത്തോ​ടനു​ബ​ന്ധി​ച്ചു കു​ടും​ബ​ശ്രീ ഭ​ക്ഷ്യമേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നും മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക​ൾ​ക്കു​മാ​യാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​തെന്നും മ​ന്ത്രി പ​റ​ഞ്ഞു. വേ​ദി​യി​ൽ ജ​ലോ​ത്സ​വ ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി ​ഒ ജോ​ണി ന​ൽ​കി​യ പ​രാ​തി​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.
സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ 13 ല​ക്ഷം പു​തി​യ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ല്പ​ത് ല​ക്ഷം പു​തി​യ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ 65 കി​ലോ​മീ​റ്റ​ർ ക​ട​ൽ തീ​രം ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ ഹോ​ട്ട്സ്പോ​ട്ട് ആ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ചെ​ല്ലാ​നം മാ​തൃ​ക​യി​ൽ ഈ ​സ്ഥ​ല​ങ്ങ​ളി​ലും തീ​ര സം​ര​ക്ഷ​ണം ആ​രം​ഭി​ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചേ​പ്പ​നം പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ള​വെ​ടു​ത്ത പൊ​ക്കാ​ളി നെ​ല്ല് ന​ൽ​കി​യാ​ണ് സം​ഘാ​ട​ക​ർ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ച​ത്. ചേ​പ്പ​നം ബ​ണ്ട് പ​രി​സ​ര​ത്താ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ക്ഷ്യമേ​ള സം​ഘ​ടി​പ്പി​ച്ച​ത്. പ്രാ​ദേ​ശി​ക ക​ട​ൽ, കാ​യ​ൽ വി​ഭ​വ​ങ്ങ​ളാ​ണ് ഭ​ക്ഷ്യ മേ​ള​യി​ൽ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 
കെ. ​ബാ​ബു എംഎൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റോ​ട്ട​റി ക്ല​ബ്‌ കൊ​ച്ചി​ൻ സൗ​ത്ത്, ത​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 27ന് ​പ​ന​ങ്ങാ​ട് കാ​യ​ലി​ൽ ന​ട​ക്കു​ന്ന ജ​ലോ​ത്സ​വം എ​.എം. ആ​രി​ഫ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ല​മേ​ള​യോ​ടാ​നു​ബ​ന്ധി​ച്ച് സാം​സ്‌​കാ​രി​ക റാ​ലി, കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, സൈ​ക്കി​ള്‍ റാ​ലി, മാ​ര​ത്ത​ൺ, സം​ഗീ​ത രാ​വ് എ​ന്നി​വ​യും ന​ട​ത്തി. കു​മ്പ​ളം ഗ്രാ​മ​ത്തി​ലെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ​ഡി​നി​രു​വ​ശ​വും ചി​ത്രം വ​ര​ച്ച് മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 
പ​ള്ളു​രു​ത്തി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ത​മ്പി, കു​മ്പ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ തുടങ്ങിയവർ പങ്കെടുത്തു.