ലഹരിക്കെതിരെ കുട്ടി ചിത്രങ്ങളുമായി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്
12:10 AM Nov 26, 2022 | Deepika.com
പോത്താനിക്കാട്: കടവൂര്‍ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ നടത്തിയ ലഹരിവിരുദ്ധ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഡോ. മാത്യു കുഴൽനാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ സിബി അധ്യക്ഷത വഹിച്ചു. രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ലഹരിക്കെതിരെ 12 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ചത്. സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളും കുട്ടി ചിത്രങ്ങളില്‍ അഭിനയിച്ചു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ മില്‍സി ഷാജി, പ്രധാനാധ്യാപിക കെ.കെ. സതി, നൈസ് എല്‍ദോ, റോബിന് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.