കോതമംഗലം: കാട്ടുകൊമ്പൻ നടു റോഡിലൂടെ നടന്നതോടെ സമീപവാസികളും വാഹനയാത്രികരും പരിഭ്രാന്തരായി. വ്യാഴാഴ്ച രാത്രി ഒമ്പതോടെ വടാട്ടുപാറ ഭാഗത്തെ വനത്തില്‍ നിന്നു പുഴ നീന്തിയാണ് തട്ടേക്കാട്-കുട്ടമ്പുഴ റോഡിലേക്ക് കൊമ്പന് പ്രവേശിപ്പിച്ചത്.
കുട്ടമ്പുഴ ടൗണ്‍ ഹാളിന് സമീപത്ത് എത്തിയ കാട്ടുകൊമ്പന് റോഡിലൂടെ നടന്നുനീങ്ങുകയായിരുന്നു. എതിരെയും പിന്നാലെയും വന്ന വാഹനങ്ങള്‍ ആന കടന്നുപോകുന്നതു വരെ നിര്‍ത്തിയിട്ടു. വാഹനത്തിനു നേരെയെത്തിയ ആന പിന്നീട് റോഡില്‍ നിന്നിറങ്ങി റബർ തോട്ടത്തിലൂടെ തട്ടേക്കാട് പക്ഷിസങ്കേതം വനത്തിലേക്ക് പോയി. ആനകള്‍ റോഡിലും പുരയിടത്തിലും എത്തുന്നത് പതിവായതോടെ വനപാലകര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്കി.
കാട്ടുകൊന്പൻ നടുറോഡിൽ; നാട് പരിഭ്രാന്തിയിൽ
12:10 AM Nov 26, 2022 | Deepika.com