മൂവാറ്റുപുഴ: നിർമല കോളജ് മുൻ പ്രിൻസിപ്പലും കെമിസ്ട്രി വിഭാഗം മേധാവിയുമായിരുന്ന റവ. ഡോ. മാത്യു തൊട്ടിയിലിന്റെ സ്മരണാർത്ഥം നടത്തുന്ന പ്രഭാഷണ പരന്പരയുടെ ഈ വർഷത്തെ പ്രഭാഷണം കുസാറ്റിലെ കെമിസ്ട്രി വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. യൂസഫ് കറുവത്ത് നിർവഹിച്ചു. ഡോ. സി.വി. രാമന്റെ രാമൻ പ്രഭാവത്തിനെ അടിസ്ഥാനമാക്കിയുള്ള രാമൻസ്പെക്ടോസ്കോപ്പി ഇന്ന് ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ കഴിവുള്ള ഒരു സാങ്കേതിക വിദ്യയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം മുൻ അധ്യാപിക പ്രഫ. ത്രേസ്യാമ്മ ജോർജ്, വകുപ്പ് മേധാവി റവ. സിസ്റ്റർ എമ്മി ടോമി, കോ-ഓർഡിനേറ്റർ ഡോ. ജോതിഷ് കുത്തനാപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.
നിർമല കോളജിൽ പ്രഭാഷണം
12:10 AM Nov 26, 2022 | Deepika.com