വൈക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ക്ഷീരകർഷകരുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ധർണാ സമരം ക്ഷീരവേദി സംസ്ഥാന സെക്രട്ടറി ഇ.എൻ. ദാസപ്പൻ ഉദ്ഘാടനം ചെയ്തു. കെ.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, സാബു പി. മണലൊടി, കെ.കെ. ചന്ദ്രബാബു, പി. പ്രദീപ്, കെ.വി. പവിത്രൻ, അനിൽ ചെളളാങ്കൽ, സി.കെ. പ്രശോഭനൻ, കെ. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷീരസംഘം ഭാരവാഹികളായ ടി. വിജയകുമാർ, കെ.എം. ബിനോഭായ്, അറയ്ക്കൽ സുന്ദരൻ, അജിമോൻ, പി.ആർ. സുരേഷ്, നിഷ തുടങ്ങിയവർ നേതൃത്വം നൽകി.
ക്ഷീരകർഷകർ മാർച്ചും ധർണയും നടത്തി
11:41 PM Nov 25, 2022 | Deepika.com