കടുത്തുരുത്തി: വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്കിലെ അംഗ ലൈബ്രറികളുടെ പരിധിയില്‍പ്പെട്ട ഹൈസ്കൂള്‍ വിദ്യാര്‍ഥികളെയും വിവിധ ലൈബ്രറികളെ പ്രതിനിധീകരിച്ചെത്തിയവരെയും പങ്കെടുപ്പിച്ചു താലൂക്ക് വായനാ മത്സരവും ലഹരി വിരുദ്ധ വിമുക്തി ക്ലാസും സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എന്‍. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്തി ക്ലാസ്സുകള്‍ക്ക് കടുത്തുരുത്തി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ. അനില്‍കുമാര്‍, വൈക്കം എക്സൈസ് വനിതാ സിവില്‍ ഓഫീസര്‍ ആര്യ പ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.യു. വാവ, ജോയിന്റ് സെക്രട്ടറി കെ.സി. കുമാരന്, എക്സിക്യുട്ടീവംഗങ്ങളായ ടി.എ. ജയകുമാര്‍, വി.സി. ലൂക്കോസ്, കെ.എസ്. രാജന് എന്നിവര്‍ പ്രസംഗിച്ചു.
വായനാ മത്സരവും ലഹരിവിരുദ്ധ വിമുക്തി ക്ലാസും
11:41 PM Nov 25, 2022 | Deepika.com