കടുത്തുരുത്തി: കല്ലറ മുണ്ടാറിനോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സി.കെ. ആശ എംഎല്‍എയുടെയും അവഗണനയ്ക്കെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11ന് കപിക്കാട് എത്തക്കുഴി ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തും. ബിജെപി കപിക്കാട് - മധുരവേലി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്യും.
മണ്ഡലം കണ്വന്ഷന്
പെരുവ: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് മുളക്കുളം മണ്ഡലം കണ്വന്ഷന് നടന്നു. മണ്ഡലം പ്രസിഡന്റ് രഘു മുള്ളോന്കുഴിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. കെപിപിഎല്ലില്‍ പുതിയ നിയമനം നടക്കുമ്പോള്‍ മുളക്കുളം മേഖലയിലുള്ള അസംഘടിത തൊഴിലാളികളെ കൂടുതലായി ഉള്‍പ്പെടുത്തണമെന്ന് യോഗത്തില്‍ പ്രമേയം പാസാക്കി.
വിജയകുമാര്‍, എം.ആര്. ഷാജി, എ.എം. കുമാരന്, ഷീലാ ജോസഫ്, ബേബി തുരുത്തിപ്പള്ളി, ഡോ എന്‍. ജയകുമാര്‍, സജീവ് കൊരവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്- ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് മുളക്കുളം മണ്ഡലം കണ്വന്ഷന് ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
പ്രതിഷേധ ധര്‍ണ നാളെ
11:41 PM Nov 25, 2022 | Deepika.com