കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കെഎസ്ആര്‍ടിസിയും സംയുക്തമായി നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയിലെ രണ്ടാം സര്‍വീസ് ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. വെള്ളൂര്‍ തട്ടാവേലി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. നികിതകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോണ്സണ് കൊട്ടുകാപ്പള്ളി, സെലിനാമ്മ ജോര്‍ജ്, പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്കറിയ വര്‍ക്കി, കൈലാസ് നാഥ്, തങ്കമ്മ വര്‍ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 12 ലക്ഷം രൂപയാണ് ഗ്രാമവണ്ടിക്കായി അനുവദിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ വൈക്കം - തലയോലപ്പറമ്പ് - പാലാംകടവ് - തട്ടാവേലി - നീര്‍പാറ - വെട്ടിക്കാട്ടുമുക്ക് - വെള്ളൂര്‍ - ചെറുകര മുളക്കുളം - പെരുവ - ഞീഴൂര്‍ - വാക്കാട് - കുറവിലങ്ങാട് റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നത്.
ഗ്രാമവണ്ടി രണ്ടാം സര്‍വീസ് ഉദ്ഘാടനം
11:41 PM Nov 25, 2022 | Deepika.com