റവന്യൂ ജില്ലാ കലോത്സവത്തില്‍ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കിയ നാടകങ്ങള്‍ കൊണ്ട് സമ്പന്നമായ ഹൈസ്കൂള്‍ വിഭാഗം നാടകങ്ങള്‍ക്ക് കാണികളുടെ നിറഞ്ഞ കൈയടി.
തെരുവുനായ ശല്യം മുതല്‍ നരബലി വരെയും ഏകാധിപത്യത്തിനെതാരിയ പോരാട്ടവുമെല്ലാം വിവിധ നാടകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. നിറമുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിയമം കൊണ്ടു വന്ന അധികാര വര്‍ഗത്തിനെതിരേ തയ്യല്ക്കാരന് നടത്തുന്ന പ്രതിഷേധം പ്രമേയമാക്കിയ ഓട്ട എന്ന നാടകവും പക്ഷിയാകാന്‍ ആഗ്രഹിക്കുന്ന മകനെയും വേട്ടക്കാരനാകാന്‍ കൊതിക്കുന്ന അച്ഛനെയും സ്വപ്നാവിഷ്കാരത്തിലൂടെ അരങ്ങില്‍ എത്തിച്ച കുമുദാംശു മരത്തിന്റെ പൂവ്’ എന്നീ നടകങ്ങള്‍ ഏവരുടെയും പ്രശംസ നേടി.
അധികാര വര്‍ഗത്തിന്റെ അമിതാധികാരങ്ങള്ക്കെതിരേ വസ്ത്രങ്ങളില്‍ ഓട്ടയിട്ടു പ്രതിഷേധിച്ച തയ്യല്ക്കാരന് പത്രോസിന്റെ കഥ പറഞ്ഞ ഓട്ട എന്ന നാടകം അവതരിപ്പിച്ചത് പാറശാല കുളത്തൂര്‍ ഗവ.വി.എച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ്.
പക്ഷികളെ വേട്ടയാടി ഭക്ഷിക്കുന്ന അച്ഛനും പക്ഷിയായി മാറി പറന്ന് ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്ന മകനെയും കേന്ദ്ര കഥാപാത്രമാക്കി നാവായി കുളം കടമ്പാട്ട് കോണം എസ്കെവിഎച്ച്എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കുമുദാംശു മരത്തിന്റെ ഒരു പൂവ് എന്ന നാടകത്തില്‍ മകനായി മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സിദാന് നവാസ് എച്ച്എസ് വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. നാടകാധ്യാപകന്‍ റെജു ശിവദാസാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമായി; നാടകത്തിന് കാണികളുടെ നിറഞ്ഞ കൈയടി
11:27 PM Nov 25, 2022 | Deepika.com