സംസ്കൃതം പ്രസംഗ മത്സരത്തില്‍ താരമായി നന്ദന
11:27 PM Nov 25, 2022 | Deepika.com
സാമൂഹിക സേവനത്തിനുതകുന്ന വിദ്യാഭ്യാസമേ രാഷ്ട്ര പുരോഗതിക്കുപകരിക്കൂ എന്നു പ്രസംഗിച്ച കെ.എച്ച്. നന്ദനയ്ക്ക് ഹൈസ്കൂള്‍ വിഭാഗം സംസ്കൃതം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം. വിദ്യാഭ്യാസവും സാമൂഹികസേവനവും പരസ്പര പൂരകമാണെന്നും സംസ്കൃത വിദ്യാഭ്യാസം സാസ്കാരിക പുരോഗതിക്കെന്നപോലെ, രാഷ്ട്ര പുരോഗതിക്കും അനിവാര്യമാണെന്നുമായിരുന്നു നന്ദനയുടെ വാദം. സാമൂഹിക സേവനത്തിനുതകുന്ന വിദ്യാഭ്യാസമേ രാഷ്ട്ര പുരോഗതിക്കുതകൂ എന്നും "മാനവേഷു അന്തര്ലീനായാഹ പൂര്ണ്ണതയാഹാ' എന്നു തുടങ്ങുന്ന പ്രസംഗത്തിലൂടെ സമര്‍ത്ഥിക്കുന്നു. ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് നന്ദന.