മൺവിള: കുട്ടികളെയും യുവാക്കളെയും ലഹരിയുടെ ആസക്തിയിൽ നിന്ന് മുക്തരാകാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ഡോൺ ബോസ്കോ മൺവിള കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡ്രീം (ഡ്രഗ് റിഹാബിലിറ്റേഷൻ എഡ്യുക്കേഷൻ ആൻഡ് മെന്ററിംഗ്) പ്രോജക്ടിനോടനുബന്ധിച്ചുള്ള ഡോൺ ബോസ്കോ സദൻ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ബോയ്സിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് നടക്കും.
ഡോൺ ബോസ്കോ സലേഷ്യൻ സഭ ബംഗളൂരു പ്രൊവിൻഷ്യൽ ഫാ. ജോസ് കോയിക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബാലവകാശ കമ്മീഷൻ അംഗം ശ്യാമള ദേവി, ഫെഡറൽ ബാങ്ക് എറണാകുളം സോണൽ ഹെഡ് കുരിയാക്കോസ്, സിനിമാതാരം ശ്രീകുമാർ, സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബാ ബീഗം തുടങ്ങിയവർ പ്രസംഗിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് "ലഹരി വസ്തുക്കളുടെ ദുരുപയോഗവും ദൂഷ്യഫലങ്ങളും, നിയമാനുസൃതമായ ഇടപെടലുകൾ' എന്നിവ സംബന്ധിച്ച സംസ്ഥാനതല ശിൽപ്പശാലയും നടത്തപ്പെടും. ഗോപകുമാർ (ജോയിന്റ് എക്സൈസ് കമ്മീഷണർ), ഡോ. ടി.വി. അനിൽകുമാർ (സൈക്യാട്രിക്ക് വിഭാഗം മേധാവി, മെഡിക്കൽ കോളജ്, തിരുവനന്തപുരം) എന്നിവർ നേതൃത്വം നൽകും.
ഡോൺ ബോസ്കോ സദൻ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ബോയ്സ് ഉദ്ഘാടനം ഇന്ന്
11:24 PM Nov 25, 2022 | Deepika.com