മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ്
11:24 PM Nov 25, 2022 | Deepika.com
നെടുമങ്ങാട് : തിരുവനന്തപുരത്ത് നിന്നും നേരത്തെ നടത്തിയിരുന്ന വയനാട് ബസ് ഇനിമുതൽ നെടുമങ്ങാട് പാലോട് വഴി മാനന്തവാടിയിലേക്ക് പോകും. തിരുവനന്തപുരം മാനന്തവാടി ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് എന്നും പേരിട്ട ബസ് കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങി. രണ്ടു ദിവസത്തെ ടൂർ പാക്കേജ് തയാറാക്കുന്നവർക്ക് അനുയോജ്യമായ തരത്തിലാണ് പുതിയ സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. നെടുമങ്ങാട്, പാലോട്, തെന്മല, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപളളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, ഷൊർണൂർ, താമരശേരി, അടിവാരം, കൽപ്പറ്റ, പടിഞ്ഞാറത്തറ വഴിയാണ് യാത്ര. തിരുവനന്തപുരത്തുനിന്നു പുലർച്ചെ നാലിനു ബസ് പുറപ്പെടും. തിരികെ മാനന്തവാടിയിൽ നിന്ന് പുലർച്ചെ 4.50 പുറപ്പെടുന്ന ബസ് രാത്രി 7.55 ന് തിരുവനന്തപുരത്ത് എത്തും. വിവരങ്ങൾക്ക് 0472 2812235