പാറശാല : സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി പാറശാല ഹോളി ട്രിനിറ്റി കോൺഫറൻസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഇന്നും നാളെയുമായി പാറശാല നെടുവാൻവിള ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് നെയ്യാറ്റിൻകര രൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. അനിൽകുമാർ ജൂബിലി പതാക ഉയർത്തും. ആറിന് പൊതുയോഗവും സഹായ വിതരണവും സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഇടവക വികാരി ഫാ.ജോസഫ് ഷാജി അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് തിരുവനന്തപുരം കരുണ തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ബൈബിൾ നാടകം "രക്ഷകൻ'. നാളെ രാവിലെ 9.30ന് പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 11ന് ജൂബിലി സമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ്യും. മോൺ. വിൻസന്റ് കെ. പീറ്റർ മുഖ്യപ്രഭാഷണം നടത്തും. പരീക്ഷകളിൽ മികവു തെളിയിച്ച വിദ്യാർഥികൾക്ക് മെമന്റോ വിതരണം ചെയ്യും. 12.30ന് സ്നേഹവിരുന്നോടെ ജൂബിലി ആഘോഷങ്ങൾ സമാപിക്കും.
സെന്റ് വിൻസന്റ് ഡി പോൾ സിൽവർ ജൂബിലി ഇന്നും നാളെയും
11:24 PM Nov 25, 2022 | Deepika.com