നെടുമങ്ങാട് : ഗവ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇക്കണോമിക്സ് ഫോറം കോളജ് പ്രിൻസിപ്പൽ ഡോ. എൽ. അലക്സ് ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. പി.ജെ. ക്രിസ്റ്റബെൽ മുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി സിബി നടുവിലക്കണ്ടി, എക്കണോമിക്സ് ഫോറം കോ-ഓർഡിനേറ്റർ പി. ശ്രദ്ധ, കൺവീനർ എ.എസ്. ആതിര എന്നിവർ നേതൃത്വം നൽകി. ഒന്നാം വർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികൾ 2022 സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാക്കളുടെ സംഭവനകളെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു.
ഫൺ ആൻഡ്
ഫീറ്റ് ഫുഡ്
ഫെസ്റ്റ് ഇന്ന്
തിരുവനന്തപുരം : അശരണരായ രോഗികളെ സഹായിക്കാൻ വേണ്ടി മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ ഫൺ ആൻഡ് ഫീറ്റ് ഫുഡ് ഫെസ്റ്റ് നടത്തുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മുതൽ ഏഴ് വരെയാണ് ഭക്ഷ്യമേള. അതോടൊപ്പം വിവിധതരത്തിലുള്ള ഗെയിംസ്, ഗാനമേള തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഉപദേഷ്ടാവ് സിസ്റ്റർ മേരി സ്റ്റീഫൻ ഡിഎം മേള ഉദ്ഘാടനം ചെയ്യും.
ക്രിസ്മസ്
ആഗമനോത്സവം
തിരുവനന്തപുരം: കേശവദാസപുരം സിഎസ്ഐ രക്ഷാപുരിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 4.30ന് ക്രിസ്മസ് ആഗമനോത്സവം സംഘടിപ്പിക്കും. റവ. കുരിശ്മുട്ടം കെ. സെൽവരാജ് അധ്യക്ഷനാകുന്ന ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. റവ. എൽ.ജെ. സാംജീസ്, റവ. അനൂപ് സാം, റവ. അനീഷ് എൽ. സുജൻ തുടങ്ങിയവർ പങ്കെടുക്കും.
ഇക്കണോമിക്സ് ഫോറം
11:24 PM Nov 25, 2022 | Deepika.com