നെടുമങ്ങാട് : കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവു കാരണം ആര്യനാട് കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിലായി. കൊറോണ കാലത്തിനു മുൻപ് 42 ഷെഡ്യൂളുകൾ ഉണ്ടായിരുന്ന ആര്യനാട് ഇപ്പോൾ 25 ഷെഡ്യൂളുകൾ മാത്രമാണ് നിലവിലുള്ളത്. ഇതിൽ 21 എണ്ണം മാത്രമേ ദിവസേന സർവീസ് നടത്തുന്നുള്ളു.
59 കണ്ടക്ടർമാരും 59 ഡ്രൈവർമാരും വേണ്ടിടത്ത് 41 കണ്ടക്ടർമാരും 41 ഡ്രൈവർമാരും മാത്രമേയുള്ളൂ. ദിവസേന രണ്ടുപേരെങ്കിലും ലീവ് എടുക്കുന്ന സ്ഥിതിയാണ്. ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴാണ് ശബരിമല ഡ്യൂട്ടിക്ക് വേണ്ടി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പമ്പയിലേക്കും ഓച്ചിറയിലേക്കും അയയ്ക്കണമെന്ന് ചീഫ് ഓഫീസിൽ നിന്നും നിർദേശം വന്നിരിക്കുന്നത്.
ജീവനക്കാരുടെ കുറവ്: ആര്യനാട് കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം അവതാളത്തിൽ
11:24 PM Nov 25, 2022 | Deepika.com