പള്ളിക്കത്തോട്: 44 വർഷത്തിനുശേഷം ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ഒത്തുചേരുന്നു. 1977-78ബാച്ച് എസ്എസ്എൽസി വിദ്യാർഥികളാണ് ഇന്ന് വീണ്ടും സ്കൂളിൽ ഒത്തുചേരുന്നത്.
കൂട്ടുകാരെ വാട്സ്ആപ്പ് കൂട്ടായ്മയാണ് വീണ്ടും ഒരുമിപ്പിക്കുന്നത്. 60ൽപരം വിദ്യാർഥികൾ ഓർമച്ചെപ്പ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
ഇന്ന് പത്തു മുതൽ സെന്റ് തോമസ് സ്കൂളിലെ ക്ലാസ് മുറികളിലാണ് വീണ്ടും ഒന്നിക്കുക. സമ്മേളനം സ്കൂൾ മാനേജർ ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് മിനി ട്രീസ മുഖ്യപ്രഭാഷണം നടത്തും.
44 വർഷത്തിനുശേഷം ഒരു ഒത്തുചേരൽ
10:49 PM Nov 25, 2022 | Deepika.com