വടവാതൂര്‍: വിജയപുരം പഞ്ചായത്തിന്റെ ആധുനിക വാതകശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. കോവിഡ് മരണങ്ങള് സംഭവിച്ചപ്പോള്‍ സംസ്കാര ചടങ്ങുകള്‍ക്ക് കോട്ടയം, ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റികളെയും കിടങ്ങൂര്‍ പഞ്ചായത്തിനെയും ആശ്രയിക്കേണ്ടിവന്ന സാഹചര്യം വിലയിരുത്തിയാണ് വിജയപുരം നിവാസികളുടെ സ്വപ്നപദ്ധതിയായ പൊതു വാതക ശ്മശാനം നിര്‍മാണം ആരംഭിക്കുന്നത്.
ഇന്നു രാവിലെ 10.30ന് മാങ്ങാനം ചിലബ്രകുന്നില് നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമന്‍കുട്ടി അധ്യക്ഷത വഹിക്കും.
പൊതുശ്മശാന നിര്‍മാണം ആരംഭിക്കും
10:49 PM Nov 25, 2022 | Deepika.com