രാജാക്കാട്: റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ ചാന്പ്യ·ാരായ അടിമാലി ഉപജില്ലയിലെ എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്കും പരിശീലകർക്കും രാജാക്കാട് ടൗണിൽ സ്വീകരണം നൽകി.
ഗ്രാമ പഞ്ചായത്ത്, മർച്ചന്റ്സ് അസോസിയേഷൻ, വികസന കൂട്ടായ്മ, എസ്എൻഡിപി തുടങ്ങിയ സംഘടനകൾ, ക്ലബ്ബുകൾ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, എസ്എൻഡിപി ശാഖാ സെക്രട്ടറി കെ.ടി. സുജിമോൻ, രാജാക്കാട് ഫൊറോന പള്ളി ട്രസ്റ്റി സിജോ കൊച്ചുമുട്ടം, എൻഎസ്എസ് കരയോഗം പ്രസിഡന്റ് എം.ആർ. അനിൽകുമാർ, ടൈറ്റസ് ജേക്കബ്, എ. ഹംസ, കിങ്ങിണി രാജേന്ദ്രൻ, സജി കോട്ടയ്ക്കൽ, ജോഷി കന്യാക്കുഴി, വി.വി. ബാബു, ഡി. രാധാകൃഷ്ണൻ തന്പി, കെ.ടി ഐബി, ഒ.എസ്. റെജി, കെ.ആർ. ശ്രീനി, ഷാജി ചുള്ളികാട്ട്, വി.സി. ജോണ്സൻ എന്നിവർ നേതൃത്വം നൽകി
കായിക താരങ്ങൾക്ക് സ്വീകരണം നൽകി
10:42 PM Nov 25, 2022 | Deepika.com