ദുരന്തനിവാരണ പരിശീലനവും രക്തദാനക്യാംപും
10:34 PM Nov 25, 2022 | Deepika.com
മാവേലിക്കര: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കര മാര്‍ ഇവാനിയോസ് കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കായി ദുരന്തനിവാരണ പരിശീലനവും രക്തദാന ക്യാന്പും നടന്നു. പ്രിന്‍സിപ്പൽ ഡോ.കെ.സി. മത്തായി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.കെ. കുര്യന് അധ്യക്ഷത വഹിച്ചു. ഡോ.പി.കെ. വര്‍ഗീസ്, ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം, ജോസഫ് ജോണ്‍, എന്‍എസ്എസ് സെക്രട്ടറി സുഫിയാന് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ ഫയര്‍ ഓഫീസര്‍ ധനേഷ് എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്കി.