ഉ​ന്ന​ത​ത​ല​യോ​ഗം മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ കൂ​ടു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

10:34 PM Nov 25, 2022 | Deepika.com
ഹ​രി​പ്പാ​ട്: വ​ലി​യ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റി​ന് 16.68 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാണ പ്ര​വ​ര്‍​ത്ത​നം. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഉ​ന്ന​ത​ത​ല​യോ​ഗം ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നിയ​റിം​ഗ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ ചേം​ബ​റി​ല്‍ കൂ​ടു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​റി​യി​ച്ചു.
വ​ലി​യ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​ര്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് മു​ഖേ​ന അ​നു​വ​ദി​ച്ച റോ​ഡു​ക​ളു​ടെ നി​ർ​മാണ അ​വ​ലോ​ക​ന​വും തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ഖ്യ ച​ര്‍​ച്ചാ​വി​ഷ​യ​മാ​കും. വ​ലി​യ​ഴീ​ക്ക​ല്‍ ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ന​ബാ​ര്‍​ഡ് ആ​ര്‍​ഐ​ഡി ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഡീ​ഷ​ണ​ല്‍ വാ​ര്‍​ഫ്, ലേ​ല​പ്പു​ര, ക​വേ​ര്‍​ഡ് ലോ​ഡിം​ഗ് ഏ​രി​യ, കോ​മ്പൗ​ണ്ട് വാ​ള്‍, കാ​ന്‍റീ​ന്‍, റ​സ്റ്റ് റൂം​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ടം ലോ​ക്ക​ര്‍ റൂം​സ്, ഷോ​പ്സ് നെ​റ്റ് മെ​ന്‍​ഡിം​ഗ് ഷെ​ഡ്, ഇ​ന്‍റേ​ണ​ല്‍ റോ​ഡ് എ​ന്നി​വ​യ്ക്കാ​യി 16.68 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ളത്.
നി​ല​വി​ല്‍ 10.8 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ന്‍​ഡ‍​ര്‍ ന​ട​പ​ടി​ക​ള്‍ ചെ​യ്ത് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യും ബാ​ക്കി​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി​ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​തുസം​ബ​ന്ധി​ച്ച് വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗം ഉ​ട​ന്‍ വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.