ആലപ്പുഴ: സ്ത്രീകള്‍ക്കെതിരേ എല്ലാത്തരത്തിലുമുള്ള അതിക്രമങ്ങളും അവസാനിപ്പിക്കുക എന്ന സന്ദേശത്തോടെയുള്ള അന്താരാഷ്ട്ര ദിനാചരണ കാംപയിന് ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി നടത്തിയ സൈക്കിള്‍ റാലി കളക്ടര്‍ വി.ആര്. കൃഷ്ണ തേജ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് സൈക്കിള്‍ റാലി നടത്തിയത്. കാംപയിന്റെ ഭാഗമായി ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം വരെയുള്ള 16 ദിവസങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍, സ്കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ എന്നിവരാണ് റാലിയില്‍ അണിനിരന്നത്.
കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിത ശിശുവികസന ഓഫീസര്‍ എല്‍. ഷീബ, വനിത സംരക്ഷണ ഓഫീസര്‍ ആര്. സൗമ്യ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ല പ്രോഗ്രാം ഓഫീസര്‍ ജെ. മായ ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
സൈക്കിള്‍ റാലി
10:32 PM Nov 25, 2022 | Deepika.com