പി​എ​ഫ്എ​ഫ് ഗ്ലോ​ബ​ൽ​ചാ​രി​റ്റി ക​ണ്‍​വീ​ന​ർ അ​ജി​ത്കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

09:12 PM May 09, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ചാ​രി​റ്റി ക​ണ്‍​വീ​ന​ർ എ​സ്. അ​ജി​ത്കു​മാ​റി​ന്‍റെ​യും പി​എം​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ അം​ഗ​വും പ്ര​മു​ഖ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ നൗ​ഷാ​ദ് വെ​ട്ടി​യ​റി​ന്‍റെ​യും ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ പി​എം​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി മേ​യ് 6 വ്യാ​ഴാ​ഴ്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.

പി​എം​എ​ഫി​നൊ​പ്പം ത​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ക​യും, സം​ഘ​ട​നാ​പാ​ട​വം കൊ​ണ്ട് ഏ​ൽ​പി​ക്കു​ന്ന ഏ​തൊ​രു കാ​ര്യ​വും വ​ള​രെ തന്മയ​ത്വ​വും ശു​ഷ്കാ​ന്തി​യോ​ടും കൂ​ടി സ​ർ​ക്കാ​ർ സ​ർ​ക്കാ​രി​ത​ര ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ട് പോ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പോ​ലും ക​ട​ന്നു ചെ​ന്ന് കൊ​ണ്ട് പ​ല കാ​ര്യ​ങ്ങ​ളും സം​ഘ​ട​ന​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു. അ​ജി​ത് കു​മാ​ർ എ​ന്ന് പി​എം​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് എം​പീ സ​ലിം അ​നു​സ്മ​രി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ നൗ​ഷാ​ദ് വെ​ട്ടി​യ​റി​ന്‍റെ വേ​ർ​പാ​ടും സം​ഘ​ട​ന​ക്കും സ​മൂ​ഹ​ത്തി​നും വ​ലി​യ​ന​ഷ്ടം ത​ന്നെ ആ​ണെ​ന്നും പ്ര​സി​ഡ​ന്‍റ്് ചൂ​ണ്ടി​ക്കാ​ട്ടി.

നൂ​റ്റാ​ണ്ടി​ലെ മ​ഹാ വി​പ​ത്താ​യ കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം ഒ​ട്ട​ന​വ​ധി ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ് കൊ​ണ്ടി​രി​ക്കു​ന്ന​ത് സം​ഘ​ട​ന​ക്ക് എ​ന്നും താ​ങ്ങാ​യി​രു​ന്ന ഇ​വ​ർ ര​ണ്ടു പേ​രു​ടെ​യും വേ​ർ​പാ​ട് ന​മു​ക്ക് എ​ല്ലാ​വ​ർ​ക്കും ആ ​കു​ടും​ബ​ങ്ങ​ൾ​ക്കും താ​ങ്ങാ​വു​ന്ന​ത​ല്ലെ​ന്ന് പി​എം​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് കാ​ണാ​ട്, ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ര്ഗീ​സ് ജോ​ണ്‍, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ കോ​ട്ട​യം, ഗ്ലോ​ബ​ൽ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി ​പി ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നൗ​ഫ​ൽ മ​ട​ത്ത​റ എ​ന്നി​വ​ർ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൂ​ടാ​തെ സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ, സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ്, അ​മേ​രി​ക്ക​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി രാ​മ​പു​രം, കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, ബി​ജു ദേ​വ​സി എ​ന്നി​വ​ർ പ​രേ​ത​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ