ഹൂസ്റ്റണ്‍ : ഇന്റർ നാഷണൽ പ്രയർ ലൈൻ ഏഴാമക് വാർഷിക സമ്മേളനം മേയ് 11 ചൊവാഴ്ച സെന്റ്് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ഡോ. സി.വി. മാത്യു മുഖ്യാഥിതിയായി പങ്കെടുക്കും. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇൻറർ നാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9നാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.
വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. മേയ് 11നു ചൊവ്വാഴ്ചയിലെ പ്രയർലൈൻ സന്ദേശം നൽകുന്ന ബിഷപ്പ് ഡോ. സി.വി. മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നനന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
email--tamathew@hotmail.com, cvsamuel8@gmail.com
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602 (കോർഡിനേറ്റർ)
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇന്റർനാഷണൽ പ്രയർലൈൻ ഏഴാമത് വാർഷികസമ്മേളനം ചൊവ്വാഴ്ച
09:08 PM May 09, 2021 | Deepika.com