മെട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ ട്രോഫി
01:00 AM Nov 25, 2022 | Deepika.com
ചായ്യോം: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനത്തെത്തുന്ന സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം എവര്‍ റോളിംഗ് ട്രോഫി നല്‍കും. ഈ വര്‍ഷത്തെ കലോത്സവവേദിയായ ചായ്യോത്ത് സ്കൂളില്‍ നടന്ന ചടങ്ങില്‍ ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.വാസുവിന് ട്രോഫി കൈമാറി. ട്രോഫി കമ്മിറ്റി ചെയര്മാന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, പഞ്ചായത്ത് അംഗങ്ങളായ പി.ധന്യ, ഉമേശന് വേളൂര്‍, ഷൈജമ്മ ബെന്നി, ഡിഇഒ എം.സുരേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ പി.രവീന്ദ്രന്, മുഖ്യാധ്യാപകന്‍ എന്‍.അജയകുമാര്‍, പിടിഎ പ്രസിഡന്റ് കെ.വി.ഭരതന്, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ കെ.പി.ജാഫര്‍, ജോയിന്റ് കണ്‍വീനര്‍ ടി.ടി.ഷംസുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.