ചിറ്റാരിക്കാല്‍: മണ്ഡപം സാന്‍ ജുവാന്‍ ആശ്രമത്തില്‍ കര്‍മല മാതാവിന്റെയും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും സംയുക്ത തിരുനാളും ഫാ. വിക്ടര്‍ മറ്റപ്പള്ളില്‍ ഒസിഡിയുടെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷവും ഇന്നുമുതല്‍ മൂന്നുദിവസങ്ങളിലായി നടക്കും. ഇന്ന് 4.30 ന് അതിരുമാവ് പള്ളി വികാരി ഫാ.പോള്‍ തട്ടുപറമ്പിലിന്റെ കാര്‍മികത്വത്തില്‍ ജപമാല, വാഴ്വ്. 4.55 ന് ആശ്രമം സുപ്പീരിയര്‍ ഫാ.ജോസഫ് പാലാട്ടി ഒസിഡി തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറ്റും.
അഞ്ചിന് മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജേക്കബ് ഏറ്റുമാനൂക്കാരന്‍ ഒസിഡിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന. തുടര്‍ന്ന് ലുത്തിനിയ, പ്രദക്ഷിണം, ഉത്തരീയ വിതരണം, നേര്‍ച്ച. നാളെ 4.30 ന് ജപമാല, വാഴ്വ്. അഞ്ചിന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സദേശം, തിരുശേഷിപ്പ് പ്രതിഷ്ഠ. തുടര്‍ന്ന് പ്രദക്ഷിണം, സ്നേഹ വിരുന്ന്. 27 ന് സുവര്‍ണ ജൂബിലി ദിനത്തില്‍ 4.30 ന് അഭിഷേകാരാധന. കാര്മികന് ബ്രദര്‍ ഷിജു കാര്‍മ്മല്‍ മണ്ഡപം.
അഞ്ചിന് ജൂബിലിയേറിയന്‍ ഫാ. വിക്ടര്‍ മറ്റപ്പള്ളില്‍ ഒസിഡിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി. തുടര്‍ന്ന് സുവര്‍ണ ജൂബിലി സന്ദേശം - മൂവാറ്റുപുഴ ലിസ്യൂ സെന്റര്‍ ബര്‍സാര്‍ ഫാ.ജോസഫ് മേച്ചേരി തകിടിയില്‍. തുടര്‍ന്ന് ഫാ. വിക്ടര്‍ മറ്റപ്പള്ളിലിനുള്ള അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ ഉദ്ഘാടനം ചെയ്യും. തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി ഫാ.മാര്ട്ടിന് കിഴക്കേത്തലയ്ക്കല്‍ അധ്യക്ഷത വഹിക്കും.
മണ്ഡപം സാന്‍ ജുവാന്‍ ആശ്രമത്തില്‍ തിരുനാളാഘോഷങ്ങള്‍ ഇന്നുമുതല്‍
01:00 AM Nov 25, 2022 | Deepika.com