റിയാദ് : എൽഡിഎഫിന്റെ ചരിത്ര വിജയം ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവർത്തകർ ആഘോഷിച്ചു. എൽഡിഎഫിന് തുടർ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തിൽ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തത്.
റിയാദ് കേളി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കണ്‍വീനർ കെപിഎം സാദിഖ് നേതൃത്വം നൽകി. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പ്രവർത്തരും ആഘോഷത്തിൽ പങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചും, തൊഴിലാളി ക്യാന്പുകളിലും, കുടുംബമായി താമസിക്കുന്നവർ അവരുടെ വീടുകളിലും മധുരം വിളന്പലും ദീപം തെളിയിക്കലുമായി വിജയാഘോഷത്തിൽ പങ്കെടുത്തു.
എൽഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ചു പ്രവാസികളും
08:56 PM May 09, 2021 | Deepika.com