കണ്ണൂർ: പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് തലത്തിൽ കൗൺസലിംഗ് സംവിധാനം ഉറപ്പുവരുത്തണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ എത്തുന്ന പല പ്രശ്നങ്ങളും നല്ല കൗൺസിലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയാണ്. പഞ്ചായത്ത് തലത്തിലുള്ള ജാഗ്രതാ സമിതികൾക്ക് ഇത്തരം വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ സാധിക്കണമെന്ന് പി. സതീദേവി പറഞ്ഞു.
അദാലത്തിൽ പരിഗണിച്ച 57 പരാതികളിൽ 17 എണ്ണം തീർപ്പാക്കി. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്താത്തതിനാൽ 32 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. എട്ട് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. അടുത്ത അദാലത്ത് ഡിസംബർ 24ന് നടക്കും. ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. പത്മജ പത്മനാഭൻ, അഡ്വ. ചിത്തിര ശശിധരൻ, ശിശുവികസന വകുപ്പ് കൗൺസിലർ പി. മാനസ ബാബു എന്നിവരും അദാലത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് തലത്തിൽ കൗൺസലിംഗ് സംവിധാനം ഉറപ്പുവരുത്തണം: പി.സതീദേവി
12:55 AM Nov 25, 2022 | Deepika.com