വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകണം
12:55 AM Nov 25, 2022 | Deepika.com
കണ്ണൂർ: വർഷങ്ങളായി വഴിയോര കച്ചവടം നടത്തി വരുന്ന മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡും ലൈസൻസും നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയാറാകണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ആവശ്യപ്പെട്ടു. കേരള പ്രദേശ് വഴിയോര വ്യാപാര കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലിയ തുക പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെ ന്നും കൺവെൻഷൻ ആവശ്യ പ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ സമിതി അംഗം കെ.സി. കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ടി. ശങ്കരൻ, ജനറൽ സെക്രട്ടറിമാരായ എ.ടി. നിഷാത്ത്, എ.എൻ. രാജേഷ്, എം.വി. പ്രേമരാജൻ, ഷമീർ പള്ളിപ്രം, പ്രേംജിത് പൂച്ചാലി, ലിനീഷ് അത്തായകുന്ന്, മനീഷ് കൊറ്റാളി, ബി. അലി, രമേശൻ, സമീർ എന്നിവർ പ്രസംഗിച്ചു.