കണ്ണൂർ: റവന്യു ജില്ലാ കലോത്സവത്തിൽ രണ്ടു ദിവസത്തെ മത്സരം പൂർത്തിയാക്കിയപ്പോൾ ഇതുവരെ ഫലം പ്രഖ്യാപിച്ച 207 മത്സരങ്ങളിൽ 558 പോയിന്റ് നേടിയ കണ്ണൂർ നോർത്ത് ആധിപത്യം തുടരുന്നു. 490 പോയിന്റോടെ പയ്യന്നൂർ രണ്ടാം സ്ഥാനത്തും 479 പോയിന്റ് നേടി ഇരിട്ടി മൂന്നാം സ്ഥാനത്തുമാണ്.
സ്കൂൾ അടിസ്ഥാനത്തിൽ പോയിന്റ് നില: രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ്, മൊകേരി- 228 പോയിന്റ്, മന്പറം എച്ച്എസ്എസ്- 194 പോയിന്റ്. സബ് ജില്ലാതലം: യുപി ജനറൽ- കണ്ണൂർ സൗത്ത്- 125 പോയിന്റ്, മട്ടന്നൂർ- 94 പോയിന്റ്. എച്ച്എസ് ജനറൽ- കണ്ണൂർ നോർത്ത്- 254 പോയിന്റ്,കണ്ണൂർ സൗത്ത്- 234 പോയിന്റ്. എച്ച്എസ്എസ് ജനറൽ- കണ്ണൂർ നോർത്ത്- 304 പോയിന്റ്, ഇരിട്ടി- 285 പോയിന്റ്.
പാടിയും നേടിയും
കണ്ണൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചെന്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിന് പുതു ചരിതം. ഹയർ സെക്കൻഡറി വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ ഭാരതത്തിന്റെ പഴയകാല സമരങ്ങളും ഇന്നത്തെ അതിജീവന പോരാട്ടങ്ങളും പാടിയാണ് ഇവർ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ദേശഭക്തിഗാന മത്സരത്തിൽ ആദ്യമായാണ് സംസ്ഥാന തലത്തിലേക്കുള്ള വാതിൽ സ്കൂളിന് മുന്നിൽ തുറന്നു കിട്ടുന്നത്. മാനസ് ജോസഫ്, ബിമൽ പി. ബിനു, അലൻ മാത്യു, കെ. ഫ്ലവറിൻ മനോജ്, എലേന പോൾ, ജ്വൽന മരിയ ജോസ്, ഏയ്ഞ്ചലീന തെരേസ് ടോം എന്നിവരാണ് ടീമംഗങ്ങൾ. സായി നെല്ലിക്കുറ്റി ആണ് പരിശീലകൻ.
വിട്ടുകൊടുക്കാതെ കണ്ണൂർ നോർത്ത്
12:55 AM Nov 25, 2022 | Deepika.com