കണ്ണൂർ: കണ്ണൂർ സഹോദയ വാർഷിക അത്ലറ്റിക് മീറ്റിന്റെ ലോഗോ സജീവ് ജോസഫ് എംഎൽഎ പ്രകാശനം ചെയ്തു. ചിറക്കൽ കസ്തൂർബ ഇംഗ്ലീഷ് സ്കൂളിലെ ചിത്രകലാധ്യാപകൻ ലോഹിതാക്ഷനാണ് ലോഗോ രൂപ കൽപന ചെയ്തത്.
ഡിസംബർ രണ്ട്, മൂന്ന് തീയതികളിലായി മാങ്ങാട്ട്പറന്പ് കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായികമേളയിൽ കണ്ണൂർ- കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 107 സിബിഎസ്സി സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് സുബൈർ , സെക്രട്ടറി ബിജി സന്തോഷ്, ട്രഷറർ എ. ബാലകൃഷ്ണൻ, ജില്ലയിലെ വിവിധ സിബിഎസ്സി സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ബ്രദർ ഡോ. റജിസ്കറിയ അറിയിച്ചു. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ഇത്തവണ മേളയുടെ ആതിഥേയർ.
സഹോദയ കായിക മേള ലോഗോ പ്രകാശനം ചെയ്തു
12:53 AM Nov 25, 2022 | Deepika.com