ഭിന്നശേഷിക്കാർക്കായുള്ള റിഹാബിലിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനം നടത്തി
12:53 AM Nov 25, 2022 | Deepika.com
ശ്രീകണ്ഠപുരം: സിഎസ്ടി സഭയുടെ കോഴിക്കോട് ആസ്ഥാനമായുള്ള സെന്റ് തോമസ് പ്രോവിൻസ് ഭിന്നശേഷിക്കാർക്കായി ചപ്പാരപ്പടവ് തലവിൽ അൽഫോൻസ നഗറിൽ ആരംഭിക്കുന്ന ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിന്റെ ശിലാസ്ഥാപനം തലശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. സമരിറ്റൻ ആശ്രമത്തിന്റെ വെഞ്ചരിപ്പും മാർ അദ്ദേഹം നിർവഹിച്ചു. സിഎസ്ടി സഭ വികാരി ജനറൽ ഫാ. ജോർജ് ആറാഞ്ചേരി, സിഎസ്ടി സഭ സെന്റ് തോമസ് പ്രൊവിൻസ് വൈസ് പ്രൊവിൻഷ്യൽ ഫാ. ജോസഫ് ചാത്തനാട്ട്, മേരിഗിരി ഫൊറോന വികാരി ഫാ. ജോയ് മടത്തിമാലിൽ, ഫാ. ബിജു കൊല്ലക്കൊമ്പിൽ, ഫാ. അഗസ്റ്റിൻ ഉറുമ്പുകാട്ടിൽ, ഫാ.ജോയ് നിരപ്പേൽ, ഫാ.മാണി മേൽവട്ടം, ഫാ.അഥിൻ മനക്കപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് സുനിജ, അംഗം ടി.കെ. രാജി എന്നിവർ പ്രസംഗിച്ചു. സിഎസ്ടി സഭാംഗങ്ങളായ വൈദികർ, സമരിറ്റൻ ലൈഫ് ഭിന്നശേഷി കൂട്ടായ്മയിലെ അംഗങ്ങൾ ഉൾപ്പെടെ 300 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. ഭിന്നശേഷിക്കാർക്ക് താമസവും വിവിധ സ്വയം തൊഴിൽ പരിശീലന പദ്ധതികളും അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും സഹായിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.