കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിഐതിഹാസിക വിജയത്തിൽ എൽഡിഎഫ് കുവൈറ്റിന്റെ നേതൃത്വത്തിൽ വിജയഘോഷം സംഘടിപ്പിച്ചു. ഫ്ളാറ്റുകളിലും, ക്യാന്പുകളിലും, ഓഫീസികളിലും ദീപം തെളിച്ചും മധുരം വിളന്പിയും കുവൈറ്റ് പ്രവാസികൾ ആഘോഷത്തിൽ പങ്കുചേർന്നു. തുടർന്ന് നടന്ന ഓണ്‍ലൈൻ പൊതുയോഗത്തിൽ നിയുക്ത രാജ്യസഭ എംപി വി.ശിവദാസൻ, നിയുക്ത എംഎൽഎ പി. പ്രസാദ്, എൻവൈഎൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരുത്തരവാദം കാണിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചും, പ്രതിരോധ പ്രവർത്തനത്തിൽ രാജ്യത്തെ തന്നെ മികച്ച മാതൃകയായ കേരള സംസ്ഥാനത്തിന്റെ ഇടപെടലിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു. എൽഡിഎഫ് കുവൈറ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്‍വീനർ സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ യോഗത്തിന്, ചെയർമാൻ ശ്രീംലാൽ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ സുബിൻ അറക്കൽ നന്ദിയും പറഞ്ഞു. എൽഡിഎഫ് കുവൈറ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സത്താർ കുന്നിൽ, അബ്ദുൾ വഹാബ് എന്നിവർ സംബന്ധിച്ചു. ഇടതുപക്ഷ പ്രവർത്തകരും, വിവിധ സംഘടനാ നേതാക്കളും ഉൾപ്പടെ നൂറുകണക്കിന് പേരാണ് ഓണ്‍ലൈൻ പൊതുയോഗത്തിൽ പങ്കെടുത്തത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
എൽഡിഎഫ് കുവൈറ്റ് വിജയദിനം ആഘോഷിച്ചു
09:11 PM May 08, 2021 | Deepika.com