സ്നേഹസദനിൽ അന്തർദേശീയ ശില്പശാല

12:22 AM Nov 25, 2022 | Deepika.com
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി സ്നേ​ഹ​സ​ദ​ൻ കോ​ള​ജ് ഓ​ഫ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ൽ മൂ​ന്നു ദി​വ​സ​ത്തെ അ​ന്ത​ർ​ദേ​ശീ​യ ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല എ​ൻ​ഐ​ഇ​പി എം​ഡി ഡ​യ​റ​ക്ട​ർ ഡോ. ​ന​ജി​ഖേ​ദ റാ​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്നേ​ഹ​സ​ദ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി മ​രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ ​ഓ​ർ​ഡി​നേ​റ്റ​ർ സോ​ണ​ൽ എ​ലി​സ​ബ​ത്ത് ഡേ​വി​ഡ്, ജെ​യ്സ​ൺ വെ​ല്ലാ​ർ​മി​ൻ , ബോ​ബി വി​ൽ​സ​ൺ, സി​സ്റ്റ​ർ ക്രി​സ്റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ല്പ​ശാ​ല​യി​ൽ അ​മൃ​ത മേ​ത്ത, ഫാ. ​ടോ​ബി ജോ​സ​ഫ്, ശ്രീ​ല​ത, ലെ​ക്സി, ഡോ. ​തെ​രേ​സ റാ​ണി, ഡോ. ​സു​നീ​ഷ് തു​ട​ങ്ങി​യ​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 250ൽ ​പ​രം പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ശി​ൽ​പ്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.