കാലടി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ കൊറ്റമത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നനുവദിച്ച തുക വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത്.
മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അനിമോള്‍ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യന്‍, കൊച്ചുത്രേസ്യ തങ്കച്ചന്, കൊറ്റമം ഇടവക വികാരി ഫാ. അഗസ്റ്റിന് ഭരണികുളങ്ങര, മിനി സേവ്യര്‍ തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കൊറ്റമം ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു
12:21 AM Nov 25, 2022 | Deepika.com