വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ പ്ലസ്ടു വിദ്യാർഥികൾക്കായുള്ള ശാസ്ത്ര സാങ്കേതിക പ്രദർശനം ഇന്നു മുതൽ. വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നായി രണ്ടായിരത്തോളം വിദ്യാർഥികൾ പ്രദർശനങ്ങളിൽ പങ്കെടുക്കും. സംസ്ഥാന സ്കൂൾ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ പ്രോജക്ടുകൾ മേളയുടെ ഭാഗമാകും.
വിവിധ പ്രോജക്ട് പ്രദർശനങ്ങളിൽ വിജയികളാകുന്നവർക്ക് കാഷ് അവാർഡ് നൽകും. കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ‘ജംഗിൾ സവാരി’ യുടെയും, ഫയർ ആന്‍ഡ് റെസ്ക്യു ഡിപ്പാർട്ട്മെന്റിന്റെയും നേര്യമംഗലം കൃഷിഫാമിന്റെയും സ്റ്റാളുകൾ പ്രദർശനത്തിന്റെ ഭാഗമാകും. വൈവിധ്യമാർന്ന അതിനൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ്, എയറോഡയനാമിക്സ് ലാബ് അടക്കമുള്ള എൻജിനീയറിംഗ് ലബോറട്ടറികൾ, മെഷീൻ മോഡലുകൾ, ഗെയിം സോണുകൾ, ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് എന്നിവ 25നും 26നും വിദ്യാർഥികൾക്കായി തുറന്നുകൊടുക്കും.
വിശ്വജ്യോതിയിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം ഇന്നു മുതൽ
12:19 AM Nov 25, 2022 | Deepika.com