പിറവം: നിയോജകമണ്ഡലത്തിൽ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പെരുവ-പിറവം-പെരുവംമൂഴി റോഡിന്റെ ജോലികൾ ഊർജിതമാക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ. പ്രവർത്തികൾ നടക്കുന്ന കരിങ്കല്‍ചിറ, പിറവം പോലീസ് സ്റ്റേഷൻ, കിഴുമുറി എന്നിവിടങ്ങൾ എംഎല്‍എ സന്ദര്‍ശിച്ചു.
ഇപ്പോള്‍ നിര്‍മാണം നടക്കുന്ന പ്രദേശങ്ങള്‍ ജനുവരിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഇനി ഭൂമി വിട്ടുകിട്ടാനുള്ള സ്ഥലങ്ങളില്‍ അതിനോടനുബന്ധിച്ച് നിര്‍മാണം ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നൽകി.
റോഡ് നിര്‍മാണത്തില്‍ പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം സൗജന്യമായി തരുന്ന ഭൂമിയുടെ സമ്മതപത്രം പിറവം മുനിസിപ്പാലിറ്റിയും രാമമംഗലം പഞ്ചായത്തും കെഎസ്ടിപിക്ക് കൈമാറും.
എംഎല്‍എയോടൊപ്പം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ജോര്‍ജ്, അന്നമ്മ ഡോമി, ബബിത ശ്രീജി, പ്രശാന്ത് മമ്പുറത്ത്, ജോജി മോന് ചാരുവിളായിൽ, ജിജോ ഏലിയാസ്, സണ്ണി ജേക്കബ്, മേരി എല്‍ദോ, ഷിനു കുമാര്‍, പ്രീത, ഗോസ്വാമി തുടങ്ങിയവരുമുണ്ടായിരുന്നു.
‘പെരുവംമുഴി റോഡ് നിർമാണം ഊർജിതമാക്കും’
12:19 AM Nov 25, 2022 | Deepika.com