ആരക്കുഴ: മൂവാറ്റുപുഴ-പണ്ടപ്പിള്ളി റോഡിന്റെ ഓരത്തെ വലിയ മൺകൂനകൾ അപകടഭീഷണി ഉയർത്തുന്നു. ബിഎംബിസി ടാറിംഗ് നടത്തിയപ്പോൾ നീക്കം ചെയ്ത മണ്ണ് റോഡരികിൽതന്നെ കൂട്ടിയിടുകയായിരുന്നു. പണി തീർന്നിട്ട് മാസങ്ങളായിട്ടും മൺകൂനകൾ നീക്കം ചെയ്തിട്ടില്ല. നാലിടത്ത് മണ്ണ് വലിയതോതിൽ കൂട്ടിയിട്ടിട്ടുണ്ട്.
ശബരിമല സീസൺ തുടങ്ങിയതോടെ അയ്യപ്പഭക്തന്മാരുടെയടക്കം അനവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വീതി കുറവായ റോഡിൽ മൺകൂനകൾ കാരണം വലിയ വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടാണ്. അപകടങ്ങൾക്കും ഇതിടയാക്കുന്നു. മൺകൂനകൾ നീക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മാർഗതടസമായി മൺകൂനകൾ
12:19 AM Nov 25, 2022 | Deepika.com