കൊച്ചി: ലഹരി വില്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്കൂട്ടറും എടിഎം കാർഡും തട്ടിയെടുത്ത മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കടവന്ത്ര ഗാന്ധിനഗർ ജിസിഡിഎ കോളനിയിൽ താമസിക്കുന്ന അഖിൽ (26), ഗാന്ധിനഗർ ഉദയ കോളനിയിലെ സനീർ സുധീർ (23), അഖിൽ ബാബു (25) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവു നല്കാമെന്നു പറഞ്ഞ് പണം വാങ്ങിയ ശേഷം കഞ്ചാവ് കൊടുക്കാത്തതിലുള്ള വിരോധത്തിൽ സ്കൂട്ടറിലെത്തിയ യുവാവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി ഉദയ കോളനിക്ക് സമീപത്തുവച്ച് മർദിച്ചെന്നാണ് പരാതി. പിടിയിലായവർ മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് .
യുവാവിനെ മർദിച്ച പ്രതികൾ അറസ്റ്റിൽ
12:17 AM Nov 25, 2022 | Deepika.com