പറവൂർ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 28 മുതൽ ഡിസംബർ രണ്ടു വരെ മൂത്തകുന്നം എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രജിസ്ട്രേഷൻ 27നു 11ന് ആരംഭിക്കും. 28ന് രചനാ മത്സരങ്ങൾ. 29ന് ഒന്പതിനു ഉദ്ഘാടന സമ്മേളനം.15 വേദികളിലായാണ് മത്സരം.
ലോഗോ പ്രകാശനം ഇന്നു 12ന് ജില്ലാ പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ ലോഗോയിൽ നിന്നാണു കലോത്സവത്തിന്റെ ലോഗോ തെരഞ്ഞെടുത്തത്. 26ന് തുടങ്ങാനിരുന്ന കലോത്സവം ചില കാരണങ്ങളാൽ 28ലേക്ക് മാറ്റുകയായിരുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 28 മുതൽ
12:17 AM Nov 25, 2022 | Deepika.com