കല്ലോടി: ഫിഫ ഖത്തർ വേൾഡ് കപ്പ് 2022 ന്റെ ഭാഗമായി സെന്റ് ജോസഫ്സ് യുപി സ്കൂൾ കല്ലോടിയിൽ ഫുട്ബോൾ പ്രദർശന മത്സരം നടത്തി. പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ് മത്സരം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോണ്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ അനീഷ് ജോർജ്, എം.ജെ. ജിഷിൻ, അരുണ്‍ പി. സെബാസ്റ്റ്യൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
മിൽമ ഡയറി പ്ലാന്റ്
സന്ദർശിക്കാൻ അവസരം
കൽപ്പറ്റ: ഡോ.വർഗീസ് കുര്യന്റെ ജന്മദിനമായ നാളെ ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മിൽമ വയനാട് ഡയറി സന്ദർശിക്കുന്നതിനു പൊതുജനങ്ങൾക്കു അവസരം.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് സന്ദർശനസമയം. മിൽമ നെയ്യ്, പേഡ, പാലട മിക്സ്, മിൽമ പ്ലസ്, ഐസ്ക്രീം തുടങ്ങിയവ അന്നു ഡിസ്കൗണ്ട് നിരക്കിൽ ഡയറി പാർലറിൽ ലഭ്യമാക്കും.
സെന്റ് ജോസഫ്സ് യുപി സ്കൂൾ കല്ലോടിയിൽ ഫുട്ബോൾ പ്രദർശന മത്സരം നടത്തി
12:02 AM Nov 25, 2022 | Deepika.com