മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവം തുടങ്ങി. 27 വരെ അഞ്ചു പഞ്ചായത്തുകളിലായാണ് കേരളോത്സവത്തിന്റെ ഭാഗമായ മത്സരങ്ങൾ. ഇന്നലെ വെള്ളമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടന്നു.
ഇന്നു രാവിലെ ഒന്പതിനു ക്രിക്കറ്റ്, പഞ്ചഗുസ്തി മത്സരങ്ങൾ തിരുനെല്ലി, തൃശിലേരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടുകളിൽ നടക്കും.
നാളെ മാനന്തവാടി ജിവിഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക്സ്, വടംവലി മത്സരവും കല്ലോടി ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടിൽ വോളിബോൾ മത്സരവും ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചെസ് മത്സരവും നടക്കും.
27ന് കാട്ടിക്കുളം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കലാമത്സരങ്ങളും തൊണ്ടർനാട് പാലേരി സ്കൂൾ ഗ്രൗണ്ടിൽ കബഡി മത്സരവും നടത്തും.
മാനന്തവാടി ബ്ലോക്കുതല കേരളോത്സവം തുടങ്ങി
12:01 AM Nov 25, 2022 | Deepika.com