സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഒപി ആഴ്ചയിൽ നാല് ദിവസമാക്കി ഉയർത്തി. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് ഒപി ഉണ്ടാവുക. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസമായിരുന്നു ഒപി ഉണ്ടായിരുന്നത്. ഒപിയിൽ എത്തുന്ന മുഴുവൻ രോഗികളേയും പരിശോധിക്കുന്നതിനായി ഗൈനക്കോളജി വിഭാഗത്തിലെ മറ്റ് ഡോക്ടർമാർ സഹായിക്കണം.
ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയില്ലാതെ അവധി അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഗൈനക്കോളജി ഒപിയിലെ തിരക്കിന്റേയും രോഗികളിൽ നിന്നും ഉണ്ടായ പരാതിയുടേയും അടിസ്ഥാനത്തിൽ ഞായർ ഒഴികെയുള്ള മുഴുവൻ ദിവസങ്ങളിലും ഒപി നടത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകിയിരുന്നു.
എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം രണ്ട് ഗൈനക്കോളജിസ്റ്റുകൾ മാത്രം ഉള്ളതിനാൽ ആഴ്ചയിൽ നാല് ദിവസം ഒപി നടത്താൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് ഡോക്ടർമാർ ഉണ്ടാകുന്ന പക്ഷം ആഴ്ചയിൽ ആറ് ദിവസമായി ഒപി ഉയർത്തും.
ബത്തേരി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഒപി ആഴ്ചയിൽ നാലുദിവസം
12:01 AM Nov 25, 2022 | Deepika.com