തിരുവനന്തപുരം: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും മിന്നും വിജയം സ്വന്തമാക്കി വാഴമുട്ടം ഗവണ്മെന്റ് എച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ബി.എസ്. പാര്‍ഥസാരഥി.
ഹൈസ്കൂള്‍വിഭാഗം കന്നട പദ്യം ചൊല്ലലിലും മാപ്പിളപ്പാട്ടിലും ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കിയ പാര്‍ഥസാരഥി വഞ്ചിപ്പാട്ടില്‍ സെക്കന്‍ഡ് എ ഗ്രേഡും സ്വന്തമാക്കി. സംഗീതാധ്യാപകരായ രാജീവ് ആദികേശവ്, കവിത സ്വരലയ എന്നിവരുടെ കീഴില്പത്തു വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.
പാറശാല ചെങ്കവിള ബിനി വിഹാറില്‍ എം.എസ് ബിനുവിന്റെയും അധ്യാപികയായ വി.എസ്. സുനിതയുടെയും മകനാണ്.
പങ്കെടുത്ത മൂന്നിലും മിന്നും വിജയം സ്വന്തമാക്കി പാര്‍ഥസാരഥി
11:57 PM Nov 24, 2022 | Deepika.com