ജില്ലാ കലോത്സവ വേദയിയില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരേ ആഞ്ഞടിച്ച ബാലസംഘം നേതാവിന് എ ഗ്രേഡും ഒന്നാം സ്ഥാനവും.
തിരുവല്ലം ബിഎന്‍വിവി എച്ച്എച്ച്എസിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയും ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ജെ.എ. മിഥുനാണ് എച്ച്എച്ച്എസ് വിഭാഗമ മലയാളം പ്രസംഗ മത്സര വേദിയില്‍ താരമായത്.പാഠ്യപദ്ധതി പരിഷ്കരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതകള്‍ വിവരിച്ചും പ്രായോഗിക വിദ്യാഭ്യാസം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പാഠ്യപദ്ധതി ആധുനികീരിക്കേണ്ടതിനെ കുറിച്ചുമൊക്കെയായിരുന്നു പ്രസംഗം. നാലാം ക്ലാസ് മുതല്‍ പ്രസംഗ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മിഥുന് ദേശീയ ബാലതരംഗം സംസ്ഥാന കലോത്സവത്തില്‍ പ്രസംഗത്തിന് സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. വായനയെ സ്നേഹിക്കുന്ന മിഥുന് സാമൂഹ്യ വിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും കവിതയുമാണ് ഏറെയിഷ്ടം. കാലടി സൗത്ത് വിളക്കകത്ത് വീട്ടില്‍ ജ്യോതിബസുവിന്റെയും ബി. അനിതയുടെയും മകനാണ് .
ബാലസംഘം നേതാവിന്റെ പ്രസഗം; കിട്ടിയത് ഒന്നാം സമ്മാനം
11:57 PM Nov 24, 2022 | Deepika.com