തിരുവനന്തപുരം: പിഎംജി ലൂർദ് ഫൊറോനാ ദേവാലയത്തിലെ ഇടവക ദിനാഘോഷം 27ന് നടക്കും. ഉച്ചകഴിഞ്ഞ് നാലിന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മുൻ അസിസ്റ്റന്റ് വികാരിമാരായ ഫാ. ടെഡി കാഞ്ഞൂപറന്പിൽ, ഫാ. ടോം പുത്തൻകുളം തുടങ്ങിയവർ സഹ കാർമികത്വം വഹിക്കും.
വൈകുന്നേരം 5.30-ന് നടക്കുന്ന കുടുംബ സംഗമം ജില്ലാ കളക്ടർ ജറോമിക് ജോർജ് ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറന്പിൽ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. വീടിന്റെ താക്കോൽദാനം ജില്ലാ കളക്ടർ നിർവഹിക്കും. മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതിയുടെ മാതൃക അനാഛാദനം, ആദ്യ സംഭാവന സ്വീകരിക്കൽ എന്നിവയും ചടങ്ങിൽ നിർവഹിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും.
ലൂർദ് ഫൊറോനാ പള്ളി ഇടവക ദിനാചരണം 27ന്
11:55 PM Nov 24, 2022 | Deepika.com