നെടുമങ്ങാട് : കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ജൂഡോ പരിശീലന പദ്ധതി "ജുഡോക'യ്ക്ക് ജില്ലയില്‍ തുടക്കമായി. അരുവിക്കര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആരംഭിച്ച പരിശീലനം അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അധ്യക്ഷത വഹിച്ചു. പ്രോജക്ട് മാനേജർ വിനീത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിലാൽ, വാർഡ് അംഗം ഗീതാ ഹരികുമാർ, എസ്എംഡിസി ചെയർമാൻ എസ്. മണികണ്ഠൻ, പിടിഎ പ്രസിഡന്റ് വി.എസ്. സജീവ് കുമാർ, ഷജീർ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ സദസ് സംഘടിപ്പിച്ചു
നെടുമങ്ങാട് : ഐഎൻടിയുസി തൊഴിലാളികൾ പ്രതിഷേധ സദസ് നടത്തി. വിലക്കയറ്റം തടയുക. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക. പാചക വാതക വില വർധനവ് തടയുക, പിൻ വാതിൽ നിയമന അഴിമതി അവസാനിപ്പിക്കുക തടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പ്രതിഷേധ സദസ് നടത്തിയത്. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഞ്ചയിൽ റാഫിയുടെ അധ്യക്ഷത വഹിച്ചു. നെട്ടിറച്ചിറ ജയൻ, അഡ്വ. എൻ. ബാജി, അഡ്വ. എസ്. അരുൺകുമാർ, മന്നൂർക്കോണം സത്യൻ, ടി. അർജ്ജനൻ, എ. നൗഷാദ് ഖാൻ, അഡ്വ. മഹേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
"ജുഡോക': സൗജന്യ ജൂഡോ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കം
11:55 PM Nov 24, 2022 | Deepika.com