തൊടുപുഴ: നഗരസഭ കേരളോത്സവം 29,30 തിയതികളിൽ തൊടുപുഴയിലെ വിവിധ വേദികളിൽ നടക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇതിനു മുന്നോടിയായി 26നു ഉച്ചകഴിഞ്ഞ് 3.30നു പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു സമീപത്തുനിന്നു നഗരസഭ, കുടുംബശ്രീ, എൻഎസ്എസ്, സോക്കർസ്കൂൾ റോൾബോൾ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തും.
29നു രാവിലെ പത്തിന് വെങ്ങല്ലൂർ സോക്കർ സ്കൂളിൽ കേരളോത്സവം അരങ്ങേറും. പഞ്ചഗുസ്തി, ഫുട്ബോൾ മൽസരങ്ങൾ സോക്കർ സ്കൂൾ ഗ്രൗണ്ടിലും ഷട്ടിൽ ബാഡ്മിന്റണ്‍ ചുങ്കം സെന്റ്മേരീസ് ഇൻഡോർ സ്റ്റേഡിയത്തിലും വടംവലി ന്യൂമാൻ കോളജ് ഗ്രൗണ്ടിലും നടക്കും.
30നു രാവിലെ പത്തുമുതൽ ടൗണ്‍ഹാളിൽ കലാമത്സരം നടക്കും. ഇതേ ദിവസം വെങ്ങല്ലൂർ സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക് ക്രിക്കറ്റ് മൽസരവും നഗരസഭ കോണ്‍ഫറൻസ് ഹാളിൽ ക്വിസ്,ചെസ് മൽസരവും നടക്കും. വൈകുന്നേരം അഞ്ചിന് ടൗണ്‍ഹാളിൽ നടക്കുന്ന സമാപന യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
. നഗരസഭ കേരളോത്സവം
10:45 PM Nov 24, 2022 | Deepika.com